|    Apr 22 Sun, 2018 6:43 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാണിക്ക് അതൃപ്തി; യുഡിഎഫ് യോഗം മാറ്റി 

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: അഭിപ്രായഭിന്നത രൂക്ഷമായിരിക്കെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. അടുത്തമാസം നാലിന് നടത്താനിരുന്ന യുഡിഎഫ് യോഗം മാണിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി 10ലേക്കു മാറ്റി. ചരല്‍ക്കുന്നിലെ കേരളാ കോണ്‍ഗ്രസ് ക്യാംപിനു ശേഷമേ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കൂവെന്ന് മാണി നിലപാട് വ്യക്തമാക്കിയതോടെയാണു പ്രതിസന്ധി രൂക്ഷമായത്.
പ്രശ്‌നപരിഹാരത്തിനു നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. ഇതോടെയാണ് നാലിന് നിശ്ചയിച്ചിരുന്ന മുന്നണിയോഗവും സര്‍ക്കാരിനെതിരേയുള്ള യുഡിഎഫ് എംഎല്‍എമാരുടെ സെക്രട്ടേറിയറ്റ് ധര്‍ണയും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായത്.
മാണിയുടെ അസൗകര്യം കണക്കിലെടുത്താണു യോഗം മാറ്റിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. ആഗസ്ത് 6, 7 തിയ്യതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന കേരളാ കോണ്‍ഗ്രസ് ക്യാംപില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണു വിലയിരുത്തല്‍. മുന്നണി വിടണം, സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണം തുടങ്ങി പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. മാണിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തിങ്കളാഴ്ച യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ മാണി നിലപാട് കടുപ്പിച്ചതോടെ ഉഭയകക്ഷി ചര്‍ച്ചപോലും അസാധ്യമായി. അടുത്ത മാസത്തെ യോഗത്തില്‍ പങ്കെടുക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അന്ന് സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നുമുള്ള മാണിയുടെ പ്രതികരണം നേതാക്കളില്‍ അതൃപ്തിക്ക് കാരണമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss