|    Jan 23 Mon, 2017 10:32 pm

മാണിക്കെതിരേ തെളിവുമായി വിജിലന്‍സ് ഹൈക്കോടതിയില്‍

Published : 27th September 2016 | Posted By: SMR

കൊച്ചി: കോഴി ഇറക്കുമതിയുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി ഒഴിവാക്കിയ കേസിലും ആയുര്‍വേദ കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കിയതിലും  മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരേ തെളിവു നിരത്തി വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തോംസണ്‍ ഗ്രൂപ്പിന്റെ 62 കോടി രൂപയുടെ നികുതി പിരിക്കുന്നത് സ്റ്റേ ചെയ്ത മാണിയുടെ ഉത്തരവ് വിജിലന്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കി. ആയുര്‍വേദ കമ്പനികള്‍ക്ക് നികുതി ഇളവു ചെയ്ത മാണിയുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.
നികുതിയിളവ് കേസുകളില്‍ വിജിലന്‍സിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി നല്‍കിയ ഹരജിയിലാണ്  ഹൈക്കോടതിയില്‍ തെളിവുകള്‍ ഹാജരാക്കിയത്. 62 കോടി രൂപയുടെ നികുതി ഈടാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തോംസണ്‍ ഗ്രൂപ്പ് നല്‍കിയ പരാതി റവന്യൂ മന്ത്രിക്ക് കൈമാറുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു മാണിയുടെ ന്യായം.
എന്നാല്‍, പരാതിയുടെ മുകളില്‍ റവന്യൂ റിക്കവറി സ്റ്റേ ചെയ്യണമെന്നു മാണി എഴുതി ഒപ്പിട്ടിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ വരെയുള്ള റവന്യൂ റിക്കവറിക്ക് സ്റ്റേ നല്‍കാന്‍ മാത്രമേ മന്ത്രിക്ക് അധികാരമുള്ളൂ. അഞ്ചു ലക്ഷത്തിനു മുകളില്‍ അധികാരമുള്ള മുഖ്യമന്ത്രി ഫയല്‍ കണ്ടിട്ടില്ല. തോംസണ്‍ ഗ്രൂപ്പിന് അനുകൂല ഉത്തരവിനായി മാണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി നിരവധി തവണ ഫോണിലൂടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വഴങ്ങാത്ത രണ്ടു ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സ്ഥലം മാറ്റിയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക