|    Jan 24 Tue, 2017 4:55 pm
FLASH NEWS

മാണിക്കെതിരേ എഫ്‌ഐആര്‍; കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി

Published : 8th September 2016 | Posted By: SMR

കൊച്ചി: ധനമന്ത്രിയായിരിക്കെ കോഴി ഇറക്കുമതിക്കും ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്കും നികുതി ഇളവ് നല്‍കിയത് സംബന്ധിച്ച് കെ എം മാണിക്കെതിരേയുള്ള വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസില്‍ മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. എം കെ ദാമോദരനാണ്. ഹരജി 19ന് പരിഗണിക്കാന്‍ മാറ്റി. കോഴിഫാം കമ്പനിയുടെ നികുതി കുടിശ്ശികയായ 65 കോടി അടയ്ക്കാന്‍ വാണിജ്യ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇത് ഒഴിവാക്കി കൊടുക്കാനും ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ നികുതി 12.5 ശതമാനത്തില്‍ നിന്നു നാല് ശതമാനമായി കുറച്ചുകൊടുക്കാനും മന്ത്രിയെന്ന നിലയില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്നാണ് കേസ്. സംസ്ഥാന സര്‍ക്കാരിന് 200 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാണിയുടെ മുന്‍ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനും കോഴി ഫാം ഉടമകളും അടക്കം ഒമ്പത് പേര്‍ പ്രതിപ്പട്ടികയിലുണ്ട്. ആവശ്യമായ പരിശോധന നടത്താതെയാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റാരോപണത്തിന് ആവശ്യമായ തെളിവുകളില്ലാതെയാണ് എഫ്‌ഐആര്‍. അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  നികുതിയിളവ് നല്‍കിയത് മന്ത്രിസഭാ തീരുമാനപ്രകാരമാണെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക