|    Jan 18 Wed, 2017 4:57 am
FLASH NEWS

മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കല്‍ മാറ്റിവച്ചു

Published : 17th August 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്ക ല്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി മാറ്റി. വിജിലന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ അവധിയായതിനാലാണ് കേസ് മാറ്റിവച്ചത്. കേസ് സപ്തംബര്‍ അഞ്ചിനു പരിഗണിക്കും. കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ തുടരന്വേഷണ റിപോര്‍ട്ട് തള്ളണമെന്ന ഹരജികളാണ് തിരുവനന്തപുരം വിജിലന്‍സിന്റെ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണ റിപോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പുതിയ തെളിവുകള്‍ കൊണ്ടുവന്നാല്‍ വീണ്ടും അന്വേഷണം നടത്തുന്നതിനു തടസ്സമില്ലെന്നും കഴിഞ്ഞതവണ കേസ് പരിഗണിക്കവേ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമായിരുന്നു കേസിനാധാരം. കോഴ വാങ്ങിയതിനു തെളിവില്ലെന്നും സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു വിജിലന്‍സിന്റെ തുടരന്വേഷണ റിപോര്‍ട്ട്. വിജിലന്‍സ് നിലപാടിനെതിരേ വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ 12 പേരാണ് ഹരജി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക