|    Jul 26 Wed, 2017 8:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാണിക്കെതിരായ പുതിയ ഉത്തരവ്; ഹരജി സംശയാസ്പദം: സുധീരന്‍

Published : 28th August 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരേ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ ഹരജി സംശയാസ്പദമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടുപോയ ശേഷം എല്‍ഡിഎഫിലേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം മാണി നിരസിച്ചതിനു തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ഹരജി നല്‍കിയതെന്നതും തുടര്‍ന്നാണ് കോടതി വിധിയുണ്ടായതെന്നതും ഗൗരവമായി കാണേണ്ടതാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി രാജ്ഭവനിലേക്കു നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടന നിര്‍വഹണത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക