|    May 29 Mon, 2017 5:08 pm
FLASH NEWS

മാണിക്കും ജോര്‍ജിനുമെതിരേ പോസ്റ്ററുകള്‍

Published : 21st March 2016 | Posted By: SMR

പാലാ: പാലായില്‍ കെ എം മാണിക്കും പൂഞ്ഞാറില്‍ പി സി ജോര്‍ജിനുമെതിരേ പോസ്റ്റര്‍. ബജറ്റ് വിറ്റ് പണം സമ്പാദിക്കുന്ന മാണി പാലായ്ക്ക് അപമാനമാണെന്നും വിവേകപൂര്‍വം വോട്ട് ചെയ്ത് പാലായുടെ മാനം കാക്കണമെന്നും ആഹ്വാനം ചെയ്താണ് പോസ്റ്റര്‍. അഴിമതിവിരുദ്ധ സംയുക്ത സമരസമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി പരിഗണിക്കുന്ന സ്ഥാനാര്‍ഥികളായ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി സി ജോര്‍ജ്, ജോര്‍ജ് ജെ മാത്യു എന്നിവര്‍ക്കെതിരേയാണ് പോസ്റ്ററുകള്‍. ഇടതു കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മതമേലധ്യക്ഷന്‍മാര്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ഥികളെ വേണ്ടെന്ന പരാമര്‍ശങ്ങളും പോസ്റ്ററിലുണ്ട്.
ജോര്‍ജ് ജെ മാത്യുവിനെയോ പി സി ജോര്‍ജിനെയോ തലയില്‍ കെട്ടിവയ്ക്കരുതെന്നും പൂഞ്ഞാറിനു വേണ്ടത് പാര്‍ട്ടി ചിഹ്നത്തിലുള്ള സ്ഥാനാര്‍ഥിയെ ആണെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day