|    Dec 11 Tue, 2018 12:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മാഡ്രിഡ് സോക്കര്‍ മേളയ്ക്ക് വര്‍ണാഭമായ തുടക്കം

Published : 26th November 2018 | Posted By: AAK

ദമ്മാം: പ്രമുഖ കാല്‍പന്ത് കളി കൂട്ടായ്മയായ മാഡ്രിഡ് എഫ് സിയുടെ അഫ്താബ് ഫുഡ്‌സ് സോക്കര്‍ ഫുട്‌ബോള്‍ മേളയ്ക്ക് സൈഹാത്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ദമ്മാമിലെ സാമൂഹിക, കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അഫ്താബ് ഫുഡ്‌സ് ജനറല്‍ മാനേജര്‍ ഹിജാസ് കിക്കോഫ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് നാസര്‍ വെള്ളിയത്ത്, സെക്രട്ടറി ഷുക്കൂര്‍ ആലുങ്ങല്‍, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ നാസിര്‍ ആലുങ്ങല്‍, സിഫ്കോ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുസ്സലാം, ഡിഫ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സെക്രട്ടറി ഫ്രാങ്കോ, റഫീഖ് കൂട്ടിലങ്ങാടി, മുജീബ് കളത്തില്‍, നിഹാദ് റോയല്‍ മലബാര്‍, ഷമീര്‍ കൊടിയത്തൂര്‍, സമീര്‍ സാം, ജാഫര്‍ കൊണ്ടോട്ടി സംബന്ധിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം നടന്ന മല്‍സരത്തില്‍ എംപയര്‍ റെസ്റ്റോറന്റ് ഇഎംഎഫ് റാക്ക, സുഡാള്‍ ബദര്‍ എഫ്‌സി, ദമ്മാം സോക്കര്‍ ടീമുകള്‍ പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. ജാബിര്‍ (ഇഎംഎഫ്), മുസ്തഫ (ബദര്‍), റഈസ് (ദമ്മാം സോക്കര്‍) മികച്ച കളിക്കാരായി. നിരവധി കായിക പ്രേമികളാണ് മത്സരം വീക്ഷിക്കാനെത്തിയത്. പ്രവിശ്യയിലെ മൈതാനങ്ങളില്‍ തങ്ങളുടെ കേളീ ശൈലി കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ മാഡ്രിഡ് എഫ്‌സി ആദ്യമായാണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന മേളയുടെ കലാശപ്പോരാട്ടം ഡിസംബര്‍ 14നാണ് നടക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss