|    Oct 19 Fri, 2018 9:59 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മാഡ്രിഡ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്‌ സിമോണ ഹാലിപ്പിന് കിരീടം

Published : 15th May 2017 | Posted By: fsq

 

മാഡ്രിഡ്: മാഡ്രിഡ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് വനിതാ സിംഗിള്‍സ് കിരീടം സിമോണ ഹാലിപ്പിന്.ഫൈനലില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാഡനോവിക്കിനെ 7-5, 6-7, 6-2 എന്ന സ്‌കോറിന് തകര്‍ത്താണ് സിമോണ തന്റെ തുടര്‍ച്ചയായ രണ്ടാം മാഡ്രിഡ് ഓപണ്‍ കിരീടം സ്വന്തമാക്കിയത്. മൂന്നാം സീഡ് താരമായ സിമോണ ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടാം സെറ്റില്‍ 14ാം സീഡ് താരമായ ക്രിസ്റ്റീനയ്ക്ക് മുന്നില്‍ പരാജയപ്പെട്ടു. വാശിയേറിയ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച സിമോണ 6-2 ന് സെറ്റ്്‌നേടി കിരീടം ഉറപ്പിക്കുകയായിരുന്നു. ക്രിസ്റ്റീനയുടെ ആദ്യ മാഡ്രിഡ് ഓപണ്‍ ഫൈനലായിരുന്നു ഇത്. നാല് വര്‍ഷത്തിനിടയ്ക്ക് മൂന്നാം തവണയാണ് സിമോണ മാഡ്രിഡ് ഓപണില്‍ കിരീടം ചൂടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss