|    Oct 17 Wed, 2018 8:20 am
FLASH NEWS

മാടായിയില്‍ ശില്‍പിയുടെ വീടിനു നേരെ ആക്രമണം

Published : 6th September 2017 | Posted By: fsq

 

പഴയങ്ങാടി: സാമൂഹിക പ്രവര്‍ത്തകനും ശില്‍പിയുമായ യുവാവിന്റെ വീടിന് നേരെ അക്രമം. മാടായി വടുകുന്ദ ശിവക്ഷേത്രത്തിന് സമീപത്തെ പവിത്രന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് അക്രമമുണ്ടായത്. വെങ്ങര ചെമ്പല്ലിക്കുണ്ടിലെ അഭിലാഷ് സജീവന്‍(21) ആണ് അക്രമം നടത്തിയത്. ഈ സമയം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ജനല്‍പാളികള്‍ തകര്‍ന്നു. ബഹളംകേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും ബൈക്കുപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് കഞ്ചാവ് വലിക്കുന്നതിനിടെ അഭിലാഷിനെയും രണ്ട് സുഹൃത്തുക്കളെയും പോലിസ് പിടികൂടിയിരുന്നു. ഇതിന്റെ വൈരാഗ്യമാണു അക്രമ കാരണമെന്നു പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss