|    Jul 24 Mon, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാടമ്പി സംസ്‌കാരത്തിന്റെ ഭാഗം: ഇമാംസ് കൗണ്‍സില്‍

Published : 2nd August 2016 | Posted By: SMR

തിരുവനന്തപുരം: മുസ്‌ലിം ലോകം 1500 വര്‍ഷമായി പ്രാര്‍ഥനയുടെ ഭാഗമായി തുടര്‍ന്നുപോരുന്ന ബാങ്ക് വിളിയോട് വിദ്വേഷം നിറഞ്ഞതും അസഹിഷ്ണുതാപരവുമായ പരാമര്‍ശം നടത്തിയ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സമീപനം അദ്ദേഹം വച്ചുപുലര്‍ത്തുന്ന മാടമ്പി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വക്താവ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി.
വൈവിധ്യസംസ്‌കാരം കൊണ്ട് ധന്യവും സൗഹൃദപൂര്‍ണമായ സാമൂഹികസ്ഥിതിക്ക് മാതൃകാപരവുമായ കേരളത്തില്‍ സംഘപരിവാര ശക്തികള്‍പോലും ഉന്നയിക്കാത്ത അപക്വവും വര്‍ഗീയപരവും അപകടകരവുമായ സ്വരമാണ് ബാലകൃഷ്ണപ്പിള്ളയില്‍നിന്ന് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ വ്യത്യസ്തമായ മതവിഭാഗത്തിന്റെ വളര്‍ച്ചയോടൊപ്പം മുസ്‌ലിം സമുദായവും വളര്‍ന്നുവെന്നതിനെ ആക്ഷേപത്തോടെ കാണുകയും അപഹസിക്കുകയും ചെയ്തത് എന്ത് പൊതുബോധത്തിന്റെ പേരിലാണെന്ന് പിള്ള വ്യക്തമാക്കണം.
പിള്ളയുടെ പ്രഖ്യാപനത്തോട് മുസ്‌ലിംവോട്ടു കൊണ്ട് വിജയിച്ച കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഗണേഷ് കുമാറും പിള്ളയ്ക്ക് അഭയം നല്‍കുന്ന ഇടതുമുന്നണിയും നിലപാടു വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം പരാമര്‍ശങ്ങളെ തിരുത്താനുള്ള ആര്‍ജവവും മതനിരപേക്ഷതാ ബോധവും എന്‍എസ്എസ് നേതൃത്വം കാണിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്.
നടപടിയെടുക്കണം: പിഡിപി
കൊല്ലം: മുസ്‌ലിം സമുദായത്തിന്റെ പ്രാര്‍ഥനയ്ക്കുള്ള ബാങ്ക് വിളിയെ അവഹേളിക്കുകയും വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുന്ന തരത്തില്‍ ആക്ഷേപമുന്നയിക്കുകയും ചെയ്ത ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ പരാമര്‍ശങ്ങള്‍ സംഘപരിവാരത്തെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷായും സുനില്‍ ഷായും പറഞ്ഞു. ആര്‍ ബാലകൃഷ്ണപ്പിള്ളയ്ക്ക് എതിരേ ഈ വിഷയത്തിന്റെ പേരില്‍ എന്‍എസ്എസ് നടപടിയെടുക്കണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക