|    Dec 18 Tue, 2018 1:36 am
FLASH NEWS

മാടത്തി ചെറിയപാലം ലോകബാങ്ക് സംഘം പരിശോധിച്ചു

Published : 25th May 2018 | Posted By: kasim kzm

ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായി മാടത്തിയിലെ ചെറിയ പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് ലോകബാങ്കിന്റെ ഉന്നതതല സംഘം പരിശോധന നടത്തി. നേരത്തേ ഉണ്ടായിരുന്ന ചെറിയ പാലം മാറ്റി പുതിയ പാലം പണിതപ്പോള്‍ വേണ്ടത്ര ഉയരമുണ്ടായിരുന്നില്ല. റോഡും പാലവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ താഴ്്ച കാരണം അപകടം ഉണ്ടാവാമെന്ന പരാതിയെ തുടര്‍ന്നാണു പരിശോധന.
ഇരുഭാഗത്തുമുള്ള റോഡ് ഉയര്‍ന്നുനില്‍ക്കുകയും പാലം താഴ്ന്നുനില്‍ക്കുകയും ചെയ്യുന്നത് നിര്‍മാണത്തിലെ പിഴവാണെന്നാണ് ആക്ഷേപം. പഴശ്ശി സംഭരണിയില്‍ വെള്ളം നിറയുമ്പോള്‍ പാലത്തില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അെൈലന്‍മെന്റില്‍ നിര്‍ദേശിച്ച പ്രകാരമാണ് നിര്‍മാണം നടത്തിയതെന്നും പഴശ്ശി സംഭരണിയിലെ ജലത്തിന്റെ തോത് കണക്കാക്കിയിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഉന്നതതല സംഘം പരിശോധന നടത്തിയത്.
റോഡ് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഇപ്പോള്‍ കാണുന്ന അപാകത ഇല്ലാതാവുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ലോകബാങ്കിന്റെ സുരക്ഷാ വിഭാഗത്തിലെ സോണി തോമസ്, കെഎസ്ടിപി റസിഡന്റ് എന്‍ജിനീയര്‍ ശശികുമാര്‍, എന്‍ജിനീയര്‍ പ്രവിന്ത് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss