|    Nov 14 Wed, 2018 6:26 am
FLASH NEWS

മാടക്കാലില്‍ നിരോധിത വല ഉപയോഗിച്ച് മീന്‍പിടിത്തം; വലകള്‍ കണ്ടുകെട്ടി

Published : 5th August 2018 | Posted By: kasim kzm

തൃക്കരിപ്പൂര്‍: മാടക്കാലിലെ കവ്വായിക്കായലില്‍ നിരോധിച്ച 5 മില്ലിമീറ്റര്‍ വറ്റു വല ഉപയോഗിച്ച് മീന്‍പിടിത്തം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് രാവിലെ സ്ഥലത്തെത്തിയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫിഷറീസ് പിവി സതീശന്റെ നേതൃത്വത്തിലെത്തിയ അധികൃത സംഘംവലകള്‍ കണ്ടു കെട്ടി.
മല്‍സ്യങ്ങളുടെ പ്രജനന സമയത്ത് 20 മില്ലിമീറ്ററില്‍ കുറഞ്ഞ ഇഴയകലമുള്ള വലകള്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അഞ്ച് മില്ലിമീറ്റര്‍ മാത്രം ഇഴയകലമുള്ള എട്ട് സെറ്റ് വലകളാണ് ഫിഷറീസ് ഓഫിസറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ മാടക്കാല്‍ ബണ്ടിനു സമീപം മൂന്ന് തോണികളില്‍ മീന്‍ പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ തോണിയെ സമീപിക്കുമ്പോഴേക്കു ം വല ഉപേക്ഷിച്ച് മീന്‍പിടുത്ത സംഘം രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് ലഭിച്ച വല അവിടെ തന്നെ സൂക്ഷിച്ച് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരാണ് വലകള്‍ കണ്ടു കെട്ടിയത്.
അതോടൊപ്പം മീന്‍ പിടിത്തക്കാരുടെ താമസസ്ഥലമായ കൈക്കോട്ടുകടവ് പൊറോപ്പാടെ വാടകമുറികളില്‍ നിന്നും ഇത്തരത്തിലുള്ള ധാരാളം വലകളും പിടിച്ചെടുത്തിട്ടുണ്ട് .
പ്രജനനകാലത്തും മല്‍സ്യസമ്പത്ത് നശിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ തങ്ങളെ തൊഴില്‍ ചെയ്ത് ജീവിക്കാനനുവദിക്കുന്നില്ലെന്നാരോപിച്ച് ആഴ്ചചകള്‍ക്ക് മുമ്പ് ഇവര്‍ പത്രസമ്മേളനം നടത്തിയിരുന്നു.
എന്നാല്‍ കായലിലെ ആള്‍ക്കാര്‍ കാണുന്ന മുകള്‍ ഭാഗത്ത് അനുവദിച്ച വലകളും താഴെ ഭാഗത്ത് നിരോധിച്ച വലകളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദേ്യാഗസ്ഥരെ ഇവര്‍ സമര്‍ഥമായി പറ്റിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss