|    Jan 17 Tue, 2017 4:53 pm
FLASH NEWS

മാഞ്ചസ്റ്ററിനും റോമയ്ക്കും ജയം, ഇന്റര്‍ നാണംകെട്ടു

Published : 1st October 2016 | Posted By: SMR

ലണ്ടന്‍/ റോം: യൂറോപ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംറൗണ്ട് ഗ്രൂപ്പുതല മല്‍സരങ്ങളില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇറ്റലിയിലെ കരുത്തരായ എഎസ് റോമ, ഫിയൊറെന്റീന, ജര്‍മന്‍ ടീം ഷാല്‍ക്കെ എന്നിവര്‍ക്കു ജയം. എന്നാല്‍ മുന്‍ ചാംപ്യന്‍മാരും ഇറ്റലിയിലെ അതികായന്‍മാരുമായ ഇന്റര്‍മിലാന്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങി. ഗ്രൂപ്പ് കെയില്‍ ചെക് റിപബ്ലിക് ക്ലബ്ബായ സ്പാര്‍ട്ട പ്രാഹ 3-1ന് ഇന്ററിന്റെ കഥ കഴിക്കുകയായിരുന്നു.
ഗ്രൂപ്പ് എയില്‍ സോര്‍യ എഫ്‌സിയെയാണ് മാഞ്ചസ്റ്റര്‍ 1-0നു കീഴടക്കിയത്. 69ാം മിനിറ്റില്‍ സ്വീഡിഷ് സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ വകയായിരുന്നു റെഡ് ഡെവിള്‍സിന്റെ വിജയഗോള്‍. ആദ്യ കളിയില്‍ ഫെയ്‌നൂര്‍ദിനോട് തോറ്റതിനാല്‍ നോക്കൗട്ട്‌റൗണ്ട് സാധ്യത നിലനിര്‍ത്താന്‍ മാഞ്ചസ്റ്ററിന് ജയം അനിവാര്യമായിരുന്നു.
ഗ്രൂപ്പ് ഇയില്‍ ആസ്ട്ര എഫ്‌സിയെ റോമ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. കെവിന്‍ സ്ട്രൂട്ട്മാന്‍, ഫെഡറികോ ഫാസിയോ, മുഹമ്മദ് സലാഹ് എന്നിവരുടെ ഗോളുകള്‍ക്കൊപ്പം ഫാബ്രിസിയോയുടെ സെല്‍ഫ്‌ല ഗോളും റോമയ്ക്ക് കരുത്തേകി.
മറ്റു പ്രധാന മല്‍സരങ്ങളില്‍ സെനിത് 5-0ന് എസെഡിനെ യും ഷാല്‍ക്കെ 3-1ന് സാല്‍സ്ബര്‍ഗിനെയും ഫിയൊറെന്റീന 5-1ന് ക്വറാബാഗിനെയും തോല്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക