|    Aug 20 Mon, 2018 9:42 pm
FLASH NEWS
Home   >  Sports  >  Football  >  

മാഞ്ചസ്റ്റര്‍ സിറ്റിക്കായി 200 ഗോള്‍ നേടുന്ന ആദ്യ താരമായി അഗ്യുറോ

Published : 6th August 2018 | Posted By: jaleel mv

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കായി 200 ഗോള്‍ സ്വന്തമാക്കുന്ന ആദ്യ താരമായി അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ. ചെല്‍സിക്കെതിരായ കമ്മ്യൂണിറ്റി ഷീല്‍ഡ് മല്‍സരത്തില്‍ ടീമിന്റെ രണ്ട് ഗോളും നേടിയാണ് അഗ്യുറോ പുതുചരിതം രചിച്ചത്. മല്‍സരത്തിലെ 13ാം മിനിറ്റിലും 58ാം മിനിറ്റിലുമാണ് അഗ്യുറോ ഗോള്‍ സ്വന്തമാക്കിയത്.
നേരത്തേ മുന്‍ സിറ്റി താരം എറിക് ബ്രൂക് 78 വര്‍ഷം മുമ്പ് നേടിയ 177 ഗോളെന്ന നേട്ടം അഗ്യുറോ മറികടന്നിരുന്നു. നവംബറില്‍ നാപ്പൊളിയെ 4-2ന് പരാജയപ്പെടുത്തിയ മല്‍സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss