|    Nov 23 Thu, 2017 4:47 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

Published : 6th August 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് അരങ്ങു ണരും മുമ്പ്തന്നെ മാഞ്ചസ്റ്റര്‍ സിറ്റി എതിരാളികളെ വിറപ്പിക്കുന്നു. സൗഹൃദ പോരാട്ടത്തില്‍ ശക്തരായ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പെപ് ഗാര്‍ഡിയോളയുടെ സിറ്റിപ്പട പൂട്ടിക്കെട്ടിയത്. ഗബ്രിയേല്‍ ജീസസും അഗ്വൂറോയും സില്‍വയുമെല്ലാം സിറ്റിക്കുവേണ്ടി കളം നിറഞ്ഞ് കളിച്ചപ്പോള്‍ നോക്കി നില്‍ക്കാനെ വെസ്റ്റ് ഹാമിനായുള്ളൂ.കളി തുടങ്ങിയപ്പോള്‍ മുതല്‍ ആക്രമണം അഴിച്ചുവിട്ട് മുന്നേറിയ സിറ്റിക്കുവേണ്ടി ജീസസാണ് ആദ്യം വലകുലുക്കിയത്. എട്ടാം മിനിറ്റിലായിരുന്നു ജീസസസിന്റെ ഗോള്‍ നേട്ടം. ആദ്യ ഗോള്‍ വഴങ്ങിയതോടെ വെസ്റ്റ് ഹാം പ്രതിരോധത്തിലേക്ക് ഒതുങ്ങി. ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ആധിപത്യം സിറ്റിക്കൊപ്പമായിരുന്നു.രണ്ടാം പകുതിയിലും മികവ് തുടര്‍ന്ന സിറ്റിക്കുവേണ്ടി 56ാം മിനിറ്റില്‍ അഗ്വൂറോ ലക്ഷ്യം കണ്ടു. സിറ്റി 2-0ന് മുന്നില്‍. രണ്ട് ഗോള്‍ വഴങ്ങിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ട വെസ്റ്റ് ഹാമിന് വീണ്ടും ഷോക്ക് നല്‍കി സിറ്റിക്കുവേണ്ടി സ്‌റ്റെര്‍ലിങ് വലകുലുക്കി. 70ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. നിശ്ചിത സമയത്ത് സിറ്റിയുടെ പ്രതിരോധത്തെ ഒരു തവണപോലും മറികടക്കാന്‍ വെസ്റ്റ് ഹാം താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ 3-0ന്റെ ജയം സിറ്റിക്കൊപ്പം നിന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക