|    May 23 Tue, 2017 9:01 am
FLASH NEWS

മാഞ്ചസ്റ്റര്‍ വീണ്ടും വിജയവഴിയില്‍; മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം മുന്നേറി

Published : 23rd September 2016 | Posted By: SMR

ലണ്ടന്‍: തുടര്‍ച്ചയായ മൂന്നു തോല്‍വികളെത്തുടര്‍ന്ന് പഴികേട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒടുവില്‍ വിജയവഴിയില്‍ തിരിച്ചെ ത്തി. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളിന്റെ മൂന്നാംറൗണ്ടില്‍ നോര്‍താംപ്റ്റനെ 3-1ന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ തോല്‍വിക്കു ബ്രേക്കിട്ടത്.
മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് സ്വാന്‍സിയെയും ടോട്ടനം 5-0ന് ഗില്ലിങ്ഹാമിനെയും ഹള്‍ സിറ്റി 2-1ന് സ്‌റ്റോക്ക് സിറ്റിയെയും സണ്ടര്‍ലാന്‍ഡ് 2-1ന് ക്യുപിആറിനെയും സതാംപ്റ്റന്‍ 2-0ന് ക്രിസ്റ്റല്‍ പാലസിനെയും പരാജയപ്പെടുത്തി.
ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ മാഞ്ചസ്റ്റര്‍ കോച്ച് ജോസ് മൊറീഞ്ഞോയ്ക്ക് ആശ്വാസമേകുന്നതാണ് നോര്‍താംപ്റ്റനെതിരായ ജയം.
മൈക്കല്‍ കാരിക്ക് (17ാം മിനിറ്റ്), ആന്‍ഡര്‍ ഹെരേര (68), മാര്‍കസ് റഷ്‌ഫോര്‍ഡ് (74) എന്നിവരാണ് മാഞ്ചസ്റ്ററിന്റെ സ്‌കോറര്‍മാര്‍. അലെക്‌സ് റെവെല്‍ നോര്‍താംപ്റ്റന്റെ ഏക ഗോള്‍ മടക്കി.
പ്രീമിയര്‍ ലീഗിലെ തന്നെ സ്വാന്‍സിക്കെതിരേ ഗെയ്ല്‍ ക്ലിച്ചിയും അലെക്‌സിസ് ഗാര്‍ഷ്യയും സിറ്റിക്കായി നിറയൊഴിച്ചു. ഗില്ലിങ്ഹാമിനെതിരേ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടോട്ടനത്തിനുവേണ്ടി ഇരട്ടഗോളോടെ കസറി. വിന്‍സെന്റ് യാന്‍സന്‍, ജോഷ്വ ഒനോമ, എറിക് ലമേല എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
വീണ്ടും യുനൈറ്റഡ്-
സിറ്റി പോരാട്ടം
നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. ലീഗ് കപ്പിന്റെ നാലാംറൗണ്ടിലാണ് ഗ്ലാമര്‍ പോരാട്ടം.
മറ്റു പ്രധാന മല്‍സരങ്ങളില്‍ ചെല്‍സി വെസ്റ്റ്ഹാമിനെയും ആഴ്‌സനല്‍ റെഡിങിനെയും ലിവര്‍പൂള്‍ ടോട്ടനത്തെയും സതാംപ്റ്റന്‍ സണ്ടര്‍ലാന്‍ഡിനെ യും നേരിടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day