|    Jan 17 Tue, 2017 8:44 pm
FLASH NEWS

മാഞ്ചസ്റ്റര്‍, റയല്‍, ബയേണ്‍, ബാഴ്‌സ പിഎസ്ജി ജയിച്ചു

Published : 1st August 2016 | Posted By: SMR

കാലഫോര്‍ണിയ/ അങ്കാറ: പു തിയ സീസണിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നടന്ന മല്‍സരങ്ങളില്‍ വമ്പന്‍ ടീമുകള്‍ ജയം കൊയ്തു. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ യൂറോപ്യന്‍ ജേതാക്കളായ റയല്‍ മാഡ്രിഡ് 3-2ന് ചെല്‍സിയെയും ബാഴ്‌സലോണ 3-1ന് കെല്‍റ്റിക്കിനെ യും പിഎസ്ജി 4-0ന് ലെസ്റ്റര്‍ സിറ്റിയെയും ബയേണ്‍ മ്യൂണി ക്ക് 4-1ന് ഇന്റര്‍മിലാനെയും ലിവര്‍പൂള്‍ 2-0ന് എസി മിലാനെ യും പരാജയപ്പെടുത്തി. തുര്‍ക്കിയില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ മു ന്‍ ലീഗ് ചാംപ്യന്‍മാരായ ഗലാത്‌സരെയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 5-2നു മുക്കി.
അര്‍ദ ട്യുറാന്‍, മുനീറുല്‍ ഹദാദി എന്നിവര്‍ക്കൊപ്പം കെല്‍റ്റി ക് താരം ആംബ്രോസിന്റെ സെ ല്‍ഫ് ഗോളും ബാഴ്‌സ ജയത്തിനു കരുത്തേകി. ചെല്‍സിക്കെതിരേ ഇരട്ടഗോള്‍ നേടിയ മാര്‍സെലോയാണ് റയലിന്റെ വിജയശി ല്‍പ്പി. മരിയാനോയാണ് മറ്റൊരു സ്‌കോറ ര്‍. ഈഡന്‍ ഹസാര്‍ഡ് ചെല്‍സിയുടെ രണ്ടു ഗോളും മടക്കി.
മിലാനെതിരേ ഡിവോക് ഒറിജിയും റോബര്‍ട്ടോ ഫിര്‍മിനോയും ലിവര്‍പൂളിനായി നിറയൊഴിച്ചു. ഫ്രഞ്ച്-ഇംഗ്ലീഷ് ചാംപ്യ ന്‍മാര്‍ തമ്മിലുള്ള പോരില്‍ പിഎസ്ജി ലെസ്റ്ററിനെ വാരിക്കളയുകയായിരുന്നു. എഡിന്‍സന്‍ കവാനി, ജൊനാതന്‍ ഇകോന്‍, ലൂക്കാസ്, എഡ്വാര്‍ഡ് എന്നിവര്‍ പിഎസ്ജിക്കുവേണ്ടി വലകുലുക്കി.
അതേസമയം,സ്വീഡിഷ് ഗോള്‍മെഷീന്‍ സ്ലാറ്റന്‍ ഇബ്രാ ഹിമോവിച്ച് ഗോളോടെയാണ് മാഞ്ചസ്റ്ററിലെ അരങ്ങേറ്റം ആഘോഷിച്ചത്. തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍. സൂപ്പര്‍ താരം വെയ്ന്‍ റൂണി ഇരട്ടഗോളോടെ മിന്നി. മൗരനെ ഫെല്ലയ്‌നിയും യുവാന്‍ മാറ്റയും ഓരോ തവണ സ്‌കോര്‍ ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക