|    Oct 21 Sun, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരുങ്ങുന്നു

Published : 27th August 2016 | Posted By: SMR

മൊണാക്കോ: യുവേഫ ചാംപ്യന്‍സ് ലീഗിനു പിന്നാലെ യുവേഫ യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചറും പ്രഖ്യാപിച്ചു. പ്രീമിയര്‍ ലീഗ് അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
റോബിന്‍ വാന്‍പേഴ്‌സി നയിക്കുന്ന ഫെനര്‍ബാച്ചെയാണ് ഗ്രൂപ്പില്‍ മാഞ്ചസ്റ്ററിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള ടീം. 2015ല്‍ മാഞ്ചസ്റ്റര്‍ വിട്ടതിനു ശേഷം ആദ്യമായാണ് തന്റെ മുന്‍ ക്ലബ്ബിനെതിരേ വാന്‍പേഴ്‌സി കളത്തിലിറങ്ങാനൊരുങ്ങുന്നത്.
എന്നാല്‍, പുതിയ പരിശീലകന്‍ ജോസ് മൊറീഞ്ഞോയ്ക്കു കീഴില്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന മാഞ്ചസ്റ്റര്‍ തന്നെയാണ് ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഫെയനോര്‍ഡ്, സോറ്യ ലുഹാന്‍സ്‌ക് എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍.
മുന്‍ ഇറ്റാലിയന്‍ ലീഗ് ജേതാക്കളായ ഇന്റര്‍മിലാന്‍ ഗ്രൂപ്പ് കെയിലാണ് ഇടംപിടിച്ചിരിക്കുന്നത്. സ്പാര്‍ട്ട പ്രാഗ്, സതാംപ്റ്റന്‍, ഹപോയില്‍ എന്നിവരാണ് ഗ്രൂപ്പ് കെയില്‍ ഉള്‍പ്പെട്ട മറ്റു ടീമുകള്‍. 12 ടീമുകളിലായി 48 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്ഘട്ടത്തില്‍ മല്‍സരിക്കാനൊരുങ്ങുന്നത്.
ഇതില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് അനായാസം അടുത്തറൗണ്ടിലേക്ക് മുന്നേറാന്‍ സാധിക്കും. അടുത്തമാസം 15നാണ് ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യറൗണ്ട് മല്‍സരങ്ങള്‍ അരങ്ങേറുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss