|    Mar 24 Fri, 2017 11:21 pm
FLASH NEWS

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നു ലെസ്റ്ററിന്റെ മടയില്‍

Published : 28th November 2015 | Posted By: SMR

ലണ്ടന്‍: അവിശ്വസനീയ കുതിപ്പിലൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകളായി മാറിയ ലെസ്റ്റര്‍ സിറ്റി ഇന്ന് മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ഏറ്റുമുട്ടും. ലെസ്റ്ററിന്റെ തട്ടകത്തിലാണ് കളി.
മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്റ്റനെയും സ്റ്റോക്ക് സിറ്റി സണ്ടര്‍ലാന്‍ഡിനെയും ആസ്റ്റന്‍വില്ല വാട്‌ഫോര്‍ഡിനെയും എവര്‍ട്ടന്‍ ബേണ്‍മൗത്തിനെയും ക്രിസ്റ്റല്‍ പാലസ് ന്യൂകാസിലിനെയും നേരിടും.
13 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 28 പോയിന്റുമായി ലെസ്റ്ററാണ് ലീഗില്‍ തലപ്പത്തുനില്‍ക്കുന്നത്. ഒരു പോയിന്റ് പിന്നിലായി മാഞ്ചസ്റ്റര്‍ തൊട്ടുതാഴെയുണ്ട്. 26 പോയിന്റുള്ള സിറ്റിയാണ് മൂന്നാംസ്ഥാനത്ത്.
തുടര്‍ച്ചയായി 10 ലീഗ് മല്‍സരങ്ങളില്‍ ഗോള്‍ നേടി റെക്കോഡിട്ട ലെസ്റ്റര്‍ സ്‌ട്രൈക്കര്‍ ജാമി വാര്‍ഡിയെ തളയ്ക്കുകയാവും ഇന്ന് മാഞ്ചസ്റ്റര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ സീസണില്‍ ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ ലെസ്റ്റര്‍ 5-3ന് മാഞ്ചസ്റ്ററിനെ തകര്‍ത്തിരുന്നു.

(Visited 66 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക