|    May 22 Mon, 2017 11:09 pm
FLASH NEWS

മാഞ്ചസ്റ്റര്‍ ടീമിനുനേരെ വെസ്റ്റ്ഹാം ആരാധകരുടെ ആക്രമണം

Published : 12th May 2016 | Posted By: SMR

ലണ്ടന്‍: ഫുട്‌ബോളിനു തന്നെ നാണക്കേടുണ്ടാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിനുനേരെ വെസ്റ്റ്ഹാം ആരാധകരുടെ അഴിഞ്ഞാട്ടം. വെസ്റ്റ്ഹാമിനെതിരായ മല്‍സരത്തിനു മുമ്പാണ് സംഭവം. മല്‍സരവേദിയായ അപ്റ്റണ്‍ പാര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മാഞ്ചസ്റ്റര്‍
ടീം സഞ്ചരിച്ച ബസിനുനേരെ വെസ്റ്റ്ഹാം ആരാധകര്‍ കടന്നാക്രമിക്കുകയായിരുന്നു. ബസിനുനേരെ വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും വലിച്ചെറിഞ്ഞ് അക്രമികള്‍ സംഘര്‍ഷം സൃഷ്ടിച്ചു.
തുടര്‍ന്ന് പോലിസെത്തിയാണ് മാഞ്ചസ്റ്റര്‍ ടീമിനെ സുരക്ഷതിരായി സ്‌റ്റേഡിയത്തിലേക്കു കൊണ്ടുപോയത്. അക്രമത്തില്‍ മാഞ്ചസ്റ്റര്‍ സംഘത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. അനിഷ്ട സംഭവത്തെത്തുടര്‍ന്ന് 45 മിനിറ്റോളം വൈകിയാണ് മല്‍സരം ആരംഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day