|    Jan 21 Sat, 2017 2:04 pm
FLASH NEWS

മാഞ്ചസ്റ്റര്‍ ജയം വലിച്ചെറിഞ്ഞു: ലൂയിസ് വാന്‍ഗാല്‍

Published : 14th January 2016 | Posted By: SMR

ലണ്ടന്‍: ന്യൂകാസിലിനെതിരായ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം വലിച്ചെറിയുകയായിരുന്നുവെന്ന് കോച്ച് ലൂയിസ് വാന്‍ഗാല്‍ അഭിപ്രായപ്പെട്ടു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മല്‍സരത്തില്‍ വിജയമുറപ്പിക്കാന്‍ മികച്ച ചില അവസരങ്ങള്‍ മാഞ്ചസ്റ്ററിനു ലഭിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ അതു മുതലെടുത്തില്ല. രണ്ടാംപകുതിയില്‍ ന്യൂകാസിലിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത് ശരിയായില്ല. യഥാര്‍ഥത്തില്‍ മിട്രോവിച്ച് സ്‌മോളിങിനെയാണ് പിടിച്ചുവീഴ്ത്തിയത്”- വാന്‍ഗാല്‍ ചൂണ്ടിക്കാട്ടി.
”എന്നാല്‍ ജയം നഷ്ടപ്പെടുത്തിയതിന് റഫറിയെ മാത്രം പഴിക്കുന്നില്ല. മാഞ്ചസ്റ്റര്‍ താരങ്ങള്‍ക്കും പിഴവ് സംഭവിച്ചു. ചില മികച്ച ഗോളവസരങ്ങള്‍ ഞങ്ങള്‍ നഷ്ടപ്പെടുത്തി. ഇവ മുതലാക്കിയിരുന്നെങ്കില്‍ ആറു ഗോളുകള്‍ക്കെങ്കിലും മാഞ്ചസ്റ്റര്‍ ജയിക്കുമായിരുന്നു”- അദ്ദേഹം വിലയിരുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക