|    Aug 17 Fri, 2018 5:40 am
Home   >  Sports  >  Football  >  

മാഞ്ചസ്റ്റര്‍സിറ്റി താരത്തെ സ്വന്തമാക്കി ബേണ്‍ലി

Published : 7th August 2018 | Posted By: jaleel mv

 മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ ഗോള്‍ കീപ്പറിലൊരാളായ ജോ ഹാര്‍ട്ട് ഇനി മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബായ ബേണ്‍ലിയില്‍. 2006 ല്‍ സിറ്റിയിലെത്തിയ ഹോര്‍ട്ട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം വിടുന്നത്. രണ്ട് വര്‍ഷത്തേക്ക് 3.5 മില്ല്യണ്‍ പൗണ്ടിനാണ് ബേണ്‍ലി എഫ് സി ഹാര്‍ട്ടിനായി കരാറിലെത്തിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീട വിജയങ്ങളില്‍ പങ്കാളിയായ ഈ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ കഴിഞ്ഞ സീസണില്‍ ലോണടിസ്ഥാനത്തില്‍ വെസ്റ്റ് ഹാം യുനൈറ്റഡിന് വേണ്ടിയാണ് കളിച്ചത്. പെപ് ഗാര്‍ഡിയോള പരിശീലകനായി എത്തിയതിന് ശേഷമാണ് സിറ്റിയില്‍ ഹാര്‍ട്ടിന് അവസരങ്ങള്‍ കുറഞ്ഞത്. നേരത്തേ ബേണ്‍ലി ടോം ഹീറ്റനെയും നിക് പോപെയെയും ടീമിലെത്തിച്ചിരിരുന്നു. 2009 മുതല്‍ 2008 വരെ ടീമില്‍ തുടര്‍ന്ന ഹാര്‍ട്ടിനെ സിറ്റി ലോണ്‍ അടിസ്ഥാനത്തില്‍ മറ്റ് ടീമുകള്‍ക്ക് കൈമാറുകയായിരുന്നു. ട്രാന്‍മിയര്‍ റോവേഴ്‌സ്, ബ്ലാക് പൂള്‍, ബര്‍മിങ്ഹാം സിറ്റി, ടൊറിനോ, വെസ്റ്റ് ഹാം യുനൈറ്റഡ് എന്നീ ടീമുകളിലേക്കാണ് പിന്നീട് താരം ലോണടിസ്ഥാനത്തില്‍ ചേക്കേറിയത്. 2017ല്‍ രണ്ട് വര്‍ഷത്തെ ലോണ്‍ അടിസ്ഥാനത്തില്‍ വെസ്റ്റ് ഹാമിന് വേണ്ടിയാണ് താരം അവസാനമായി ബൂട്ടണിഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss