|    Aug 17 Fri, 2018 12:38 pm
FLASH NEWS

മാങ്ങാട്ട് സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

Published : 11th March 2018 | Posted By: kasim kzm

ഉദുമ: മാങ്ങാട്ട് സി.പി.എം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ചു. ഉദുമ പഞ്ചായത്ത് മൂന്നാംവാര്‍ഡ് അംഗം ബീവി അഷ്‌റഫിന്റെ സഹോദരി ഫൗസിയയുടെ മകന്‍ കബീറിന്റെ സ്‌കൂട്ടറാണ് കത്തിച്ചത്. മാങ്ങാട്, കൊല്ലമ്പാടിയിലെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടതായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്തെ ബള്‍ബ് ഊരിമാറ്റിയശേഷം സ്‌കൂട്ടറിന്റെ സീറ്റു ബ്ലേഡ് കൊണ്ടു കീറി പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.
ബേക്കല്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പെട്രോള്‍ കൊണ്ടു വന്ന കന്നാസും സീറ്റു കീറാന്‍ ഉപയോഗിച്ച ബ്ലേഡും സ്ഥലത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സാമൂഹിക വിരുദ്ധരാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss