|    Mar 29 Wed, 2017 12:57 pm
FLASH NEWS

മാങ്കുളം മൂന്നാംവാര്‍ഡ് ഉപതിരഞ്ഞെടുപ്പ് നാളെ

Published : 20th October 2016 | Posted By: SMR

അടിമാലി: മാങ്കുളം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തില്‍. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തനം സജീവമാക്കിയതോടെ അവസാനഘട്ട പോരാട്ടം ശക്തമായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എല്‍സി എല്‍ദോസ് ആണ് യുഡിഎഫ് സാരഥി.എല്‍ഡിഡിഎഫിനു വേണ്ടി കോണ്‍ഗ്രസിന്റെ തന്നെ മുന്‍ വാര്‍ഡ് മെംബര്‍ ബിന്‍സി റോയിയാണ് മല്‍സര രംഗത്തുള്ളത്. നാളെയാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് മെംബര്‍ ബിന്‍സി റോയിയുടെ രാജിയെ തുടര്‍ന്ന് എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. ഇതോടെ വാര്‍ഡില്‍ ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു. ബിന്‍സി റോയിയിലൂടെ തന്നെ വാര്‍ഡ് തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മല്‍സരമാണ് നടന്നത്. 24 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിന്‍സി റോയി വിജയിച്ചത്. 13 അംഗ ഭരണ സമിതിയില്‍ ഇരു മുന്നണികള്‍ക്കും ആറു വീതം അംഗങ്ങളാണുള്ളത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day