|    Mar 23 Fri, 2018 1:21 am

മാങ്കുളം ഭൂപ്രശ്‌നം; 21 മുതല്‍ പ്രക്ഷോഭം

Published : 8th August 2017 | Posted By: fsq

 

അടിമാലി: മാങ്കുളം ഭൂപ്രശ്‌നത്തിനു പരിഹാരംതേടി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍. ഈ ആവശ്യമുന്നയിച്ച് 21 മുതല്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മാങ്കുളം സംയുക്ത സമരസമിതി തീരുമാനിച്ചു. സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ മാങ്കുളത്ത് സിപഎം ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ ജോസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു അവകാശ പത്രിക അവതരിപ്പിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി താലൂക്ക് കണ്‍വീനര്‍ കെ ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തി.സിപിഐഎം ഏരിയാ സെക്രട്ടറി ടികെ ഷാജി, സാബു ജയിംസ് , വിവിധ കക്ഷി നേതാക്കളായ ആന്റോച്ചന്‍ കലയക്കാട്ടില്‍, ബിജു ടി മാനുവല്‍, ഉലഹന്നാന്‍ അവിര, ബേബി കോലോ ത്ത് , കുട്ടിയച്ചന്‍ തോട്ടമറ്റം, പി പി രാജന്‍ എന്നിവര്‍ സംസാരിച്ചു.സമരസമിതി കണ്‍വീനര്‍ എപി സുനില്‍ സ്വാഗതവും പി ഡി ജോയി നന്ദിയും പറഞ്ഞു  . ഹൈറേഞ്ച് സംരക്ഷണ സമിതി, വിവിധ കര്‍ഷക സംഘടനകളും വ്യാപാരി വ്യവസായി സമൂഹവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ പല ഘട്ടങ്ങളായി നല്‍കിയ ഭൂമിക്ക് പട്ടയം നല്‍കുക, വര്‍ഷങ്ങളായി കൈവശം വച്ച നുഭവിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കുക , ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അമിതമായ ഇടപെടലുകള്‍ അവസാനിപ്പിക്കുക, വന്യമൃഗങ്ങളുടെ ഉപദ്രവത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക,മലയോര ഹൈവേ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, മാങ്കുളം ജലവൈദ്യുതി പദ്ധതതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമര പ്രഖ്യാപനം . പഞ്ചായത്തിലെ രണ്ടായിരത്തോളം വരുന്ന കര്‍ഷകര്‍ക്കാണ് പട്ടയം ലഭി ക്കാനുള്ളത്.1980,85,93,99 വര്‍ഷങ്ങ ളിലാണ് ഇവിടെ കര്‍ഷകര്‍ക്ക് ഭൂമി പതിച്ച് നല്‍കിയത്.ഇവര്‍ക്കാണ് പട്ടയം ലഭിക്കേണ്ടത്.വര്‍ഷങ്ങളായി ജനങ്ങള്‍ ഉപയോഗിച്ചിരുന്ന നിര്‍ദ്ധിഷ്ട മലയോര ഹൈവേയുടെ ഭാഗമായ കുറത്തി  ക്കുടിയിലേക്കുള്ള വാഹന ഗതാഗതം നിരോധിച്ച് രണ്ടിടത്തായി വനംവകുപ്പ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുക യാണ്.ഡിഎഫ്ഒയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണം. കൊറത്തിയിലു ള്ള ഏതാനും വാഹനങ്ങള്‍ക്ക് കടക്കു വാനുള്ള അനുമതി മാത്രമാണുള്ളത്. ഏതാനും മാസംമുമ്പ് ജനങ്ങള്‍ നിര്‍മ്മിച്ച ചപ്പാത്ത് ഉദ്യോഗസ്ഥര്‍ പൊളിച്ച് കളയുകയും പ്രദേശവാസിക ള്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്തിരുന്നു.വനംവകുപ്പിന്റെ കടന്നു കയറ്റത്തിനെതിരെ ജനങ്ങളുടെ ഇടയി ല്‍ പ്രതിക്ഷേധം വ്യാപകമായിട്ടുണ്ട്. അടിയന്തിരമായി കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 21  മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss