|    Nov 20 Mon, 2017 5:04 pm
FLASH NEWS
Home   >  Kerala   >  

മാങ്കളത്ത് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Published : 9th August 2017 | Posted By: shadina sdna

അടിമാലി: മാങ്കുളത്ത് ജീപ്പ് പുഴയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി ഉമ്മന്‍ ചാണ്ടി കോളനി സ്ഥാപകന്‍ കരിമ്പന്‍ ജോസ് (62) ആണ് മരിച്ചത്. കുറത്തിക്കുടി ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി സ്വദേശികളായ ജയേഷ് (21), ബൈജു (24), കണ്ണന്‍ (49) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കുറത്തിക്കുടിയില്‍ നിന്നും അറുപതാംമൈലില്‍ പള്ളിയില്‍ പോയി തിരികെ വരുന്ന വഴി ആറാംമൈലില്‍ പാലത്തില്‍ നിന്നും ജീപ്പ് പുഴയിലേക്കു തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ജയേഷിന് തലക്ക ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് ആറിന് ഇതേ ദേശീയപാതയുടെ കല്ലാര്‍ കമ്പിലൈനു സമീപം ടെമ്പോട്രാവലര്‍ റോഡില്‍ നിന്നും തെന്നി മാറിയെങ്കിലും യാത്രക്കാര്‍ രക്ഷപെട്ടു. കണ്ണൂര്‍ സ്വദേശികള്‍ മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് അപകടം. ഫയര്‍ഫോഴ്‌സ് എത്തിയാണ് വാഹനം തിരികെ റോഡിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക