|    Jun 23 Sat, 2018 7:47 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മാക്ട പ്രഥമ ലെജന്റ് ഓണര്‍ പുരസ്‌കാരം എംടി ക്ക്‌

Published : 24th January 2017 | Posted By: fsq

 

കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക സംഘടനയായ മാക്ടയുടെ പ്രഥമ ലെജന്റ് ഓണര്‍ പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. മാക്ടയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ എസ്പാനിയോ ഇവന്റ്‌സും അടുത്ത മാസം അഞ്ചിന് വൈകുന്നേരം ആറിന് കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുപ്രണാമം എന്ന പരിപാടിയില്‍ ചലച്ചിത്ര താരം മമ്മൂട്ടി അവാര്‍ഡ് സമ്മാനിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss