|    Jan 23 Mon, 2017 1:53 am
FLASH NEWS

മാക്കൂട്ടം ചുരം റോഡിലെ കൂറ്റന്‍മരങ്ങള്‍ ഭീഷണിയുയര്‍ത്തുന്നു

Published : 30th July 2016 | Posted By: SMR

ഇരിട്ടി: തലശ്ശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാനപാതയില്‍ മാക്കൂട്ടം ചുരം റോഡിലെ കടപുഴകാറായ കൂറ്റന്‍ മരങ്ങള്‍ അപകടഭീതിയുയര്‍ത്തുന്നു. കുട്ടുപുഴ പാലം മുതല്‍ പെരുമ്പാടി ചെക്‌പോസ്റ്റ് വരെയുള്ള ചുരത്തിലെ റോഡരികിലെ മരങ്ങളാണ് ഏതു നിമിഷവും നിലം പൊത്താറായ നിലയിലുള്ളത്.
കാലവര്‍ഷം ശക്തമായതോടെ യാത്രക്കാര്‍ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനിടെ മരം കടപുഴകി വാഹനത്തിനു മുകളില്‍ വീണു അഞ്ചോളം പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചുരം റോഡില്‍ ഒരുഭാഗത്ത് വനമേഖലയും മറു ഭാഗത്ത് വന്‍ കുഴിയുമാണ്.
എയര്‍പിന്‍ വളവുകളുള്ള റോഡില്‍ ഏതു നിമിഷവും അപകടം പതിയിരിക്കുന്ന അവസ്ഥയാണ്. കര്‍ണാടക സര്‍ക്കാര്‍ മാക്കൂട്ടം ചുരം റോഡ് നവീകരിച്ചപ്പോള്‍ കുഴികളുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിച്ചെങ്കിലും വനം വകുപ്പിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കടപുഴകാറായ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നില്ല. പല വന്‍മരങ്ങളും അടിഭാഗം ദ്രവിച്ച നിലയിലും വേര് ഭൂമിക്ക് മുകളിലുമായ നിലയിലുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക