|    Nov 13 Tue, 2018 7:54 am
FLASH NEWS

മാംസക്കടകളിലെ മാലിന്യം തള്ളാനെത്തിയവര്‍ പിടിയില്‍

Published : 25th August 2018 | Posted By: kasim kzm

മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ കള്ളിപ്പാററോഡില്‍ പാമ്പിന്‍കാവില്‍ മാലിന്യം തള്ളാനെത്തിയ വാഹനവും വാഹനത്തിലുണ്ടായിരുന്നവരേയും നാട്ടുകാര്‍ കയ്യോടെ പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോട് കൂടിയാണ് ഇറച്ചിക്കടകളിലെ മാലിന്യം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുന്നതിനായി എത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി, മുരിങ്ങംപുറായ് സ്വദേശികളെ ആണ് പിടിയിലായത്. മാംസകടകളില്‍ നിന്നും മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കാന്‍ കരാര്‍ എടുത്ത കാരശ്ശേരി കുറ്റിപ്പറമ്പ് സ്വദേശിയുടെ വീട്ടിലേക്ക് നാട്ടുകാരും പോലിസും ചേര്‍ന്ന് പിടികൂടിയ വാഹനം കൊണ്ടുപോകുകയും വീട്ടുപരിസരത്ത് ഏറെ നേരം നിര്‍ത്തിയിടുകയും ചെയ്തു.
കിലോക്ക് 2 രൂപ നിരക്കില്‍ മാലിന്യം ശേഖരിച്ച് കക്കാടംപൊയിലിലും പരിസരത്തും മാസങ്ങളായി തള്ളാന്‍ സഹായിച്ച ചെറുവാടി സ്വദേശിക്കെതിരേയും മാലിന്യം നിക്ഷേപിക്കാന്‍ കരാറെടുത്ത വ്യക്തിക്കെതിരെയും മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ഉടമക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും മാലിന്യവാഹനത്തിന്‍ എക്‌സ്‌കോര്‍ട്ട് വന്ന ആള്‍ക്കെതിരേയും നാട്ടുകാര്‍ തിരുവമ്പാടി പോലിസില്‍ പരാതി നല്‍കി. അതേസമയം വ്യക്തമായ തെളിവുണ്ടായിട്ടും ഉന്നത സ്വാധീനത്തിന് വഴങ്ങി പോലിസ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിമുഖത കാണിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss