|    Jul 16 Mon, 2018 10:18 am
Home   >  Pravasi  >  Gulf  >  

മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു

Published : 28th September 2017 | Posted By: G.A.G

ജിദ്ദ,മദാഇന്‍ അല്‍ ഫഹദ്: മഹ്ദ് അല്‍ ഉലൂം  ഇന്റര്‍നാഷണല്‍ സ്‌കൂളില്‍  വര്‍ണാഭമായ ചടങ്ങുകളോടെ സൗദി അറേബ്യയുടെ  എണ്‍പത്തിഏഴാമത് ദേശീയ ദിനം ആഘോഷിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ഡോക്ടര്‍ ഫിറോസ് മുല്ലയുടെ അധ്യക്ഷതയില്‍ സ്‌കൂള്‍ അങ്കണത്തില്‍  നടന്ന പ്രൗഢമായ ചടങ്ങില്‍ മാനേജര്‍ അഹ്മദ് അല്‍ ഗാംദി പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. ഓപ്പറേഷന്‍സ് മാനേജര്‍ യഹ്‌യ ഖലീല്‍ നൂറാനി  മുഖ്യ പ്രഭാഷണം  നടത്തി. സ്‌കൂള്‍ സൂപ്രണ്ട് മന്‍സൂര്‍ അലി മണ്ണാര്‍ക്കാട്, അക്കാഡമിക് എക്‌സിക്യൂട്ടീവ് ഓഫീസര്‍  മരക്കാര്‍ പുളിക്കല്‍ അറബിക് വിഭാഗം അധ്യാപകരായ മന്‍സൂര്‍ ഖാലിദ് അല്‍ ഗാംദി , മുഹമ്മദ് അല്‍ സുലൈമി , അബ്ദുറഹ്മാന്‍ അല്‍ സുലൈമി, സി.സി.എ കണ്‍വീനര്‍ ഹുസൈന്‍ മുണ്ടക്കല്‍, സ്‌കൂള്‍  ഹെഡ് ബോയ് ഇമ്രാന്‍ മുഹമ്മദ് സംസാരിച്ചു.
തുടര്‍ന്ന്  വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച  സൗദി അറേബ്യയുടെ പരമ്പരാഗത നൃത്തം, സൗദി  ചരിത്രം  വിവരിച്ചു കൊണ്ടുള്ള  ഇംഗ്ലീഷ് ,അറബി പ്രസംഗം, സമൂഹ ഗാനം തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ഷൗക്കത്ത് അലി അവതാരകനായിരുന്നു.
അധ്യാപകരായ സയ്യിദ് ശിഹാബ്, മന്‍സൂര്‍ സി.കെ, ശശിധരന്‍, മുഹമ്മദ് റമീസ് , അലി ബുഖാരി, മുഹമ്മദ് സാലിഹ്, മുഹമ്മദ് റിയാസ്,അദ്‌നാന്‍അന്‍വര്‍,ശിഹാബ്, മന്നാന്‍  ഷക്കീബ്തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss