|    Jan 20 Fri, 2017 9:48 pm
FLASH NEWS

മഹേഷിന്റെ ജിംസി ചുംബനസമരത്തിന് തയ്യാറെടുക്കുന്നു

Published : 28th June 2016 | Posted By: G.A.G

JIMSY

കൊച്ചി : ചുംബനസമരത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ സിനിമ വരുന്നു. വേണു ഗോപന്‍ സംവിധാനം ചെയ്യുന്ന  സര്‍വോപരി പാലാകാരന്‍ എന്ന ചിത്രത്തിലാണ് ചുംബനസമരം പശ്ചാത്തലമാകുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ അപര്‍ണ ബാലമുരളി ചിത്രത്തില്‍ ചുംബനസമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകയായി വേഷമിടും. ജോസ് കെ മാണി എന്ന പേരുള്ള നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട മഹേഷിന്റെ പ്രതികാരത്തിലെ ജിംസിക്കു ശേഷം ജൂഡ് ആന്റണിയുടെ പുതിയ ചിത്രമായ ‘മുത്തശ്ശിഗദ’ യ്ക്ക് ശേഷമാണ് അപര്‍ണ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സര്‍വോപരി പാലാക്കാരന്റെ ഷൂട്ടിങ് ആഗസ്തില്‍ ആരംഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,333 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക