|    May 29 Mon, 2017 3:35 pm
FLASH NEWS

മഹീന്ദ്രയുടെ ടി.യു.വി 300 വിപണിയിലെത്തി

Published : 15th September 2015 | Posted By: admin

.

മഹീന്ദ്രയുടെ പുതിയ മോഡലായ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ടി.യു.വി 300 വിപണിയിലെത്തി. 6.90 ലക്ഷമാണ് അടിസ്ഥാന വേരിയന്റിന്റെ പുണെയിലെ എക്‌സ് ഷോറൂം വില. സുരക്ഷയ്ക്കായി എ.ബി.എസ്, മുന്നിലെ രണ്ട് എയര്‍ബാഗുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും ഉള്‍പ്പെടുത്തിയത്് ടി.യു.വി 300 ന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. മഹീന്ദ്രയുടെ മൂന്നാം തലമുറയില്‍പ്പെട്ട ബോഡി ഓണ്‍ ഫ്രെയിം ഷാസിയിലാണ് വാഹനം നിര്‍മ്മിച്ചിട്ടുള്ളത്. നിരവധി സ്‌പോര്‍ട്്‌സ്് വാഹനങ്ങളുടെ വിപണിയിലേക്കാണ് ടി.യു.വി 300 അവതരിപ്പിക്കുന്നത്. ഫോര്‍ഡ് എക്കോസ്‌പോര്‍ട് പോലുള്ള കാറുകള്‍ക്ക് ഇതൊരു വെല്ലുവിളിയാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

.


.

സമചതുരത്തിലുള്ള വീല്‍ ആര്‍ച്ചുകള്‍, ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്‌പെയര്‍വീല്‍, വലിപ്പമേറിയ ബോണറ്റ്, മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ടി.യു.വി 300 ന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ക്വാണ്ടോയിലേതിന് സമാനമായ ഏഴ് സീറ്റുകള്‍, ഡ്യുവല്‍ടോണ്‍ ഡാഷ് ബോര്‍ഡ്, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ്,  എന്നിവയാണ് ഇന്റീരിയറിലുള്ളത്. എക്‌സ്.യു.വി 500, സ്‌കോര്‍പിയോ എന്നിവയിലുള്ള മൈക്രോ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. എ.സി, എസി ഇക്കോ എന്നീ രണ്ട് െ്രെഡവിങ് മോഡുകളും ശ്രദ്ധേയമാണ്. 1493 സി.സി എംഹോക്ക് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 18.49 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day