|    Jul 22 Sat, 2017 12:30 pm
FLASH NEWS

മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ച യുവതിയെ അഞ്ചുമാസമായി കാണാനില്ല

Published : 15th October 2016 | Posted By: Abbasali tf

തലശ്ശേരി: തലശ്ശേരി മഹിളാ മന്ദിരത്തില്‍ കോടതി ഉത്തരവ് പ്രകാരം പാര്‍പ്പിച്ച 40 വയസ്സുകാരിയെ കാണാതായിട്ട് അഞ്ചുമാസം. രാമേശ്വരം സ്വദേശിനി ബല്‍ക്കത്തിനെയാണ് കഴിഞ്ഞ അഞ്ചുമാസമായി കാണാനില്ലാത്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ അലഞ്ഞുതിരിയുകയായിരുന്ന ഇവരെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. കുറച്ച് ദിവസം അവിടെ കഴിഞ്ഞ ബല്‍ക്കത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. ഏപ്രില്‍ 29ന് വൈകീട്ട് 6.20ന് ഇവരെ കാണാനില്ലെന്നാണ് മഹിളാമന്ദിരം ഉദ്യോഗസ്ഥര്‍ തലശ്ശേരി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇരുനിറവും ഹിന്ദി, തമിഴ് ഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്ന ബല്‍ക്കത്തിന്റെ മുടി ക്രോപ്പ് ചെയ്ത നിലയിലാണ്. മൂക്കുത്തി ധരിച്ചിട്ടുണ്ട്. നീല നിറത്തില്‍ പൂക്കളുള്ള വെളുത്ത സാരിയാണു കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. ചുവന്ന നിറത്തിലുള്ള ബാഗും ഇവര്‍ ഉപയോഗിക്കാറുണ്ട്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നെന്ന് പോലിസ് പറഞ്ഞു. രാമേശ്വരം ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ബല്‍ക്കത്തിന്റെ ഫോട്ടോ സഹിതം പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക