|    Jan 18 Wed, 2017 12:57 am
FLASH NEWS

മഹിളാ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് കത്തയച്ചു

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടു കത്തയക്കുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ജനകീയ കത്തുകള്‍ മുഖ്യമന്ത്രിക്ക് അയച്ചു. കേരളത്തിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുജനങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് കത്തയക്കുന്നുണ്ട്.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫിസില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പിണറായിക്ക് കത്തയച്ചുകൊണ്ട് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍ ലക്ഷ്മി, നേതാക്കളായ സുനിത വിജയന്‍, ഡോ. പുഷ്പ സ്റ്റുവര്‍ട്ട്, ലീലാമ്മ ഐസക്, ബിജു ഹരികുമാര്‍, അംബിക എല്‍, ഉഷാ വിജയന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക