|    Feb 23 Fri, 2018 4:17 pm
FLASH NEWS

മഹിളാ കോണ്‍ഗ്രസ് പട്ടിണി സമരം സംഘടിപ്പിച്ചു

Published : 10th January 2017 | Posted By: fsq

 

ചെറുതോണി: കറന്‍സി നിരോധനം പിന്‍വലിക്കുക, റേഷന്‍ പ്രതിസന്ധി പരിഹരിക്കുക, പാചകവാതക വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ പട്ടിണി സമരവും ധര്‍ണ്ണയും സംഘടിപ്പിച്ചു.കൈയ്യില്‍ ഒഴിഞ്ഞ പാത്രവും സ്പൂണും പിടിച്ചായിരുന്നു വനിതകള്‍ സമരത്തില്‍ പങ്കെടുത്തത്.  മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ കെ മണി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ബാങ്ക് പ്രസിഡന്റ് ഇ എം ആഗസ്തി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മുന്‍ ഡി.സി.സി. പ്രസിഡന്റ്മാരായ റോയി കെ പൗലോസ്, ജോയി തോമസ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എസ് അശോകന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,  ശ്രീമന്ദിരം ശശികുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss