|    Dec 10 Mon, 2018 9:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാസഖ്യം വൈകുന്നത് സിബിഐ ഭയംകൊണ്ട്: ശിവപാല്‍

Published : 21st November 2018 | Posted By: kasim kzm

ലഖ്‌നോ: സിബിഐയെ ഭയക്കുന്നതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ മഹാസഖ്യ രൂപീകരണം വൈകുന്നതെന്നു പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി (ലോഹിയ) നേതാവ് ശിവപാല്‍.
മഹാസഖ്യമുണ്ടാക്കുന്നതിന് എന്താണ് താമസം? ആരെയാണ് അവര്‍ ഭയക്കുന്നത്? അവര്‍ സിബിഐയെ ഭയക്കുന്നുണ്ടോ?- ശിവപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. കഴിഞ്ഞ ദിവസം തെലുഗ് ദേശം പാര്‍ട്ടി നേതാവ് എന്‍ ചന്ദ്രബാബു നായിഡു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വ്യാഴാഴ്ച നടത്താനിരുന്ന യോഗം നീട്ടിവച്ചതായി കൊല്‍ക്കത്തയില്‍ അറിയിച്ചിരുന്നു.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയേ ഇല്ലെന്ന് ചോദ്യത്തിനു മറുപടിയായി ശിവപാല്‍ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ നിലപാടുകള്‍ അംഗീകരി ക്കാനോ അവര്‍ക്കൊപ്പം അധി കാര പങ്കാളിത്തം നടത്താനോയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss