|    Mar 29 Wed, 2017 9:03 am

മഹാശ്വേതാദേവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി

Published : 30th July 2016 | Posted By: SMR

കൊല്‍ക്കത്ത: കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിക്ക് ആയിരങ്ങള്‍ യാത്രാമൊഴി നല്‍കി. കൊറാതല ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ഭൗതികശരീരം പൊതുദര്‍ശനത്തിനുവച്ച രവീന്ദ്രസദന്‍ ഓഡിറ്റോറിയത്തിലേക്ക് അനുയായികളും എഴുത്തുകാരും ചിത്രകാരന്‍മാരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലെ നിരവധിപേര്‍ ഒഴുകിയെത്തി. മുഖ്യമന്ത്രി മമത ബാനര്‍ജിയും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തന്റെ ബാല്യവും യുവത്വവും മഹാശ്വേതാദേവിയോടൊപ്പം ചെലവിട്ട നാളുകള്‍  ചെറുമകന്‍ തഥാഗത ഭട്ടാചാര്യ ഓര്‍ത്തെടുത്തു. ദലിതര്‍ക്കും സാധാരണക്കാര്‍ക്കുംവേണ്ടി മഹാശ്വേതാദേവി നടത്തിയ പോരാട്ടങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ദുരിതഘട്ടങ്ങളില്‍ മഹാശ്വേതാദേവി തനിക്കൊപ്പം നിന്നത് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ സ്മരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day