|    Nov 24 Fri, 2017 12:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്ര: 23 ആദിവാസി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Published : 9th October 2016 | Posted By: SMR

താനെ: മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉടമയിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 23 ആദിവാസി വിദ്യാര്‍ഥികളെ കടുത്ത പനിയും ശരീരവേദനയുംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഏഴുപേര്‍ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള കുട്ടികള്‍ നിരീക്ഷണത്തിലാണെന്ന് പല്‍ഗാര്‍ ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. കാഞ്ചന്‍ വനെരെ അറിയിച്ചു. ഇതേ സ്‌കൂളിലെ 11 വയസ്സുള്ള വിദ്യാര്‍ഥിനി നേരത്തേ മരിച്ചിരുന്നു.
വിദ്യാര്‍ഥികളെ ജവാഹര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരിലേറെയും പെണ്‍കുട്ടികളാണ്. സ്‌കൂളില്‍ വാര്‍ഡനോ മതിയായ ജലവിതരണമോ ഇല്ലെന്ന് സാമൂഹികപ്രവര്‍ത്തകനും മുന്‍ എംഎല്‍എയുമായ വിവേക് പണ്ഡിറ്റ് പറഞ്ഞു. സ്‌കൂളില്‍ വൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആദിവാസി വികസനമന്ത്രി വിഷ്ണു സാവ്‌രക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണവിഖെ പാട്ടീല്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി 11കാരി കൗസല്യ കാസബര്‍സാത് ആണ് ആശുപത്രിയില്‍ മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക