|    Jun 25 Mon, 2018 1:50 pm
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്ര സൂരജ്മാള്‍ ബ്രിജ് വി സി രാജിവച്ചു

Published : 13th April 2016 | Posted By: SMR

ജയ്പൂര്‍: ഭാരത്പൂരിലെ മഹാരാജ സുരജ്മാള്‍ ബ്രിജ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ഡി സ്വാമി രാജിവച്ചു. വി സി അഴിമതിക്കാരനാണെന്നാരോപിച്ച് ബിജെപി എംഎല്‍എ സര്‍വകലാശാല ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗത്തില്‍ ബഹളംവച്ചതിനെത്തുടര്‍ന്നാണു രാജി. അസിസ്റ്റന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിക്കാനായി ഏപ്രില്‍ ഒമ്പതിന് ചേര്‍ന്ന യോഗത്തിലാണ് ബിജെപി എംഎല്‍എ വിജയ് ബന്‍സല്‍ ബഹളംവച്ചത്.
തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായാണു നടന്നതെന്നും സെലക്ഷന്‍ ബോര്‍ഡ് ഐക്യകണ്‌ഠേനയാണ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തതെന്നും സ്വാമി പറഞ്ഞു. ബന്‍സല്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നും അസിസ്റ്റന്റ് ഡപ്യൂട്ടി രജിസ്ട്രാര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതുകൊണ്ടാണ് രാജിവച്ചതെന്നും വി സി പറഞ്ഞു. ഗവര്‍ണര്‍ കല്യാണ്‍ സിങിന് അയച്ച രാജികത്ത് സ്വീകരിച്ചതായി രാജ്ഭവന്‍ വക്താവ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss