|    Jul 24 Mon, 2017 2:27 pm
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്പൂര്‍ണ പോഷകാഹാരനയം നടപ്പാക്കും

Published : 14th October 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്രയിലെ ഗോത്രവിഭാഗങ്ങളിലെ പോഷകാഹാരക്കുറവിനെ കുറിച്ച് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്ന സംസ്ഥാനസര്‍ക്കാര്‍ സമ്പൂര്‍ണ പോഷകാഹാരനയം നടപ്പാക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണു തീരുമാനം. 15 ദിവസത്തിനകം തീരുമാനവുമായി എല്ലാ വകുപ്പുകളുടെയും യോജിച്ച പ്രവര്‍ത്തനം മുഴുവന്‍ ജില്ലകളിലും പ്രാവര്‍ത്തികമാക്കിത്തുടങ്ങാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പോഷകാഹാരക്കുറവുമൂലം സംസ്ഥാനത്തു ഗോത്രവിഭാഗമേഖലകളില്‍ കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. 600 കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം മരിച്ചെന്ന പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അങ്കണവാടികളിലും ആരോഗ്യ മേഖലകളിലും  പോഷകാഹാരം എത്തിച്ചു വിതരണം ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക