|    Jul 23 Mon, 2018 1:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്ര മന്ത്രിക്കെതിരേ ലോകായുക്ത അന്വേഷണം

Published : 7th September 2017 | Posted By: fsq

 

മുംബൈ: മുംബൈയിലെ ചേരി പുനരധിവാസ പദ്ധതിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഭവനകാര്യ മന്ത്രി പ്രകാശ് മേത്തക്കെതിരേ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ലോകായുക്തയോടാവശ്യപ്പെട്ടു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അപേക്ഷപ്രകാരമാണ് ഗവര്‍ണര്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കിയതെന്നു രാജ്ഭവന്‍ വക്താവ് പറഞ്ഞു. ദക്ഷിണ മുംബൈയിലെ എംപി മില്‍ സമുച്ചയത്തിലെ ചേരി പുനരധിവാസവുമായി ബന്ധപ്പെട്ടതായിരുന്നു പദ്ധതി. പദ്ധതിക്ക് അനുമതി നല്‍കിയതിന് ഭവനകാര്യമന്ത്രി പ്രകാശ് മേത്തക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി മേത്തക്കെതിരേ അന്വേഷണം നടത്താന്‍ ഗവര്‍ണറോട് കത്തിലൂടെ അപേക്ഷിച്ചത്. ചേരി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ലോകായുക്ത അന്വേഷണം നടന്നുവരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss