|    Oct 18 Thu, 2018 2:55 am
FLASH NEWS
Home   >  National   >  

മഹാരാഷ്ട്ര ബന്ദ്: പ്രക്ഷോഭകര്‍ക്കിടയില്‍ പെട്ട് 16കാരന്‍ മരിച്ചു.

Published : 4th January 2018 | Posted By: sruthi srt

മുംബൈ: മഹാരാഷ്ട്ര ബന്ദിനിടെ പോലിസില്‍ നിന്ന രക്ഷപ്പെടാനുള്ള പ്രക്ഷോഭകരുടെ ശ്രമത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 16കാരന്‍ മരിച്ചു. നന്ദേഡിലെ ഹാഡ്ഗാവിലാണ് സംഭവം. പ്രക്ഷോഭകര്‍ ഇവിടെ റോഡുകള്‍ ഉപരോധിച്ചിരുന്നു. ഇതിനിടെയുണ്ടായ പോലിസ് ലാത്തിചാര്‍ജിനെ തുടര്‍ന്ന് രക്ഷപ്പെടാനായി പ്രക്ഷോഭകര്‍ ഓടിയപ്പോള്‍ 16കാരനായ യോഗേഷ് യാദവ് റോഡില്‍ വീണുപോവുകയായിരുന്നു. പ്രക്ഷോഭകര്‍ക്കിടയില്‍ പെട്ട യോഗേഷിന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല.

നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഗുരതരമായ പരിക്കുകളേറ്റ യാദവിനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഹാഡ്ഗാവ് ഇന്‍സ്‌പെക്ടര്‍ കേശവ് ലാത്പട്ട് അറിയിച്ചു.എന്നാല്‍ പോലിസ് ലാത്തിചാര്‍ജിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പ്രക്ഷോഭകരുടെ ആരോപണമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാദവിന്റെ മൃതദേഹം ഇതുവരെ പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടില്ല. മൃതദേഹം ഏറ്റെടുക്കാനായി കുടുംബം എത്തിയിട്ടില്ലെന്നും പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss