|    Sep 26 Wed, 2018 2:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്ര പോലിസ് തന്നെ വേട്ടയാടുന്നു: സ്താന്‍ സ്വാമി

Published : 4th September 2018 | Posted By: kasim kzm

ജാര്‍ഖണ്ഡ്: ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ മഹാരാഷ്ട്ര പോലിസ് തന്നെ വേട്ടയാടുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്താന്‍ സ്വാമി. പിന്നാക്കക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നു സ്ഥാപിച്ച് തന്നെ വേട്ടയാടുകയാണെന്നും 83കാരനായ സ്താന്‍ സ്വാമി പറഞ്ഞു. നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് രാജ്യത്ത് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു സ്താന്‍ സ്വാമിയുടെ പ്രസ്താവന. കഴിഞ്ഞദിവസം അറസ്റ്റിലായ സുധാ ഭരദ്വാജ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു പണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാമിയടക്കമുള്ളവര്‍ക്ക് കത്തെഴുതിയിരുന്നുവെന്ന മഹാരാഷ്ട്രാ എഡിജിപി പരംഭീര്‍ സിങിന്റെ പ്രസ്താവന സ്വാമി നിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss