|    Oct 17 Tue, 2017 5:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

Published : 13th January 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍, ജില്ലാ പരിഷത്ത്, നഗര പഞ്ചായത്ത്, പഞ്ചായത്ത് സമിതി എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.
നഗര പഞ്ചായത്തുകളിലെ 289 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 107 സീറ്റുകളില്‍ കോ ണ്‍ഗ്രസ് ജയിച്ചു. ഏഴ് നഗര പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി.
എന്‍സിപിക്ക് 58 സീറ്റുകളും ശിവസേനക്ക് 55 സീറ്റുകളും ലഭിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 24 സീറ്റുകള്‍ മാത്രമാണ്. ബിജെപി- ശിവസേന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണ് ഉപതിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് എന്‍സിപി നേതാവ് ധനജ്ഞയ് മുണ്ടെ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക