|    Jan 18 Wed, 2017 4:58 am
FLASH NEWS

മഹാരാഷ്ട്ര: ഡോക്ടര്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു

Published : 10th August 2016 | Posted By: SMR

കൊലാപൂര്‍(മഹാരാഷ്ട്ര): ഡോക്ടര്‍മാരായ ദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി. ഉദ്ദവ് കുല്‍കര്‍ണി (65), ഭാര്യ പ്രതന്യ കുല്‍കര്‍നി (62) എന്നിവരാണ് മരിച്ചത്. ഇവരുടെ സ്വന്തം ക്ലിനിക്കല്‍ വച്ചായിരുന്നു കൊലപാതകം. തുടര്‍ച്ചയായി മൂന്നാംദിവസവും ക്ലിനിക് തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വാതില്‍ തുറന്നപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. കൊലപാതകം ഞായറാഴ്ച നടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത് ഡോക്ടര്‍മാരുടെ കഴുത്തിലും തലയ്ക്കും പരിക്കിന്റെ അടയാളങ്ങളുണ്ട്. പോലീസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക