|    Jul 28 Fri, 2017 10:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്ര: ഡോക്ടര്‍മാര്‍ക്ക് സായുധ സുരക്ഷ

Published : 30th July 2016 | Posted By: SMR

മുംബൈ: സംസ്ഥാനത്തെ 16 പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ റസിഡന്റ്‌സ് ഡോക്ടര്‍മാര്‍ക്ക് സായുധ പോലിസിന്റെ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയെ അറിയിച്ചു. രോഗികളുടെ ബന്ധുക്കളില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനാണ് പോലിസുകാരെ നിയമിക്കുന്നത്. ഒരു ആശുപത്രിക്ക് നാല് പോലിസുകാരെയാണു നിയമിക്കുക.
രോഗികളുടെ ബന്ധുക്കള്‍ നടത്തുന്ന അക്രമങ്ങളെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘടന നടത്തിയ സമരത്തിനെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. രോഗികള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നാരോപിച്ച് ബന്ധുക്കള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനാ കോടതിയെ അറിയിച്ചു. അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളെ നിരീക്ഷിക്കുന്നതിനു രൂപീകരിച്ച കമ്മിറ്റിയുടെ തലവനായ ജസ്റ്റിസ് വി സി ദാഗയെ വേണമെങ്കില്‍ തല്‍സ്ഥാനത്തു നിന്നു മാറ്റാമെന്നും കോടതി പറഞ്ഞു. ഹരജി തുടര്‍വാദം കേള്‍ക്കുന്നതിനായി അടുത്തമാസം 12ലേക്കു മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക