|    Aug 17 Fri, 2018 6:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്ര : കര്‍ഷകരുടെ സമരം ബിജെപിക്ക് തിരിച്ചടിയാവുമെന്ന് ശിവസേന

Published : 7th June 2017 | Posted By: fsq

 

മുംബൈ: മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാവുമെന്ന് സഖ്യകക്ഷി ശിവസേന. “കര്‍ഷകരുടെ വേദനയുടെ ലാവ’ സര്‍വവും തകര്‍ത്തു കളയുമെന്നാണ് ശിവസേന ബിജെപിയെ താക്കീത് ചെയ്തിരിക്കുന്നത്. സമരം നടക്കുന്ന നാസിക്കിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചിരിക്കുകയാണ്. കശ്മീരിലെ ദേശവിരുദ്ധരുമായി മഹാരാഷ്ട്രയിലെ കര്‍ഷകരെ സര്‍ക്കാര്‍ താരതമ്യപ്പെടുത്തുകയാണ്. വാഗ്ദാനങ്ങള്‍ മാത്രം നല്‍കി കര്‍ഷകരെ നിയന്ത്രിക്കാനാവില്ലെന്നും തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ നടന്ന ബന്ദ് സര്‍ക്കാരിന് വലിയൊരു വെല്ലുവിളിയായിരുന്നെന്നും ശിവസേനാ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ പറഞ്ഞു. കര്‍ഷക പോരാട്ടത്തിന്റെ ആരംഭം മാത്രമാണിത്. കര്‍ഷകരുടെ അവസാന ആവശ്യവും സര്‍ക്കാര്‍ നിറവേറ്റുന്നതുവരെ സമരം തുടരും. സമരത്തിന്റെ അവസാനംവരെ കര്‍ഷകരെ ശിവസേന പിന്തുണയ്ക്കുമെന്നും സാമ്‌ന പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss