|    Apr 23 Sun, 2017 5:26 pm
FLASH NEWS

മഹാരാഷ്ട്ര: കര്‍ഷകനും മകനും ജീവനൊടുക്കി

Published : 25th August 2016 | Posted By: SMR

യവത്മാള്‍: മഹാരാഷ്ട്രയിലെ യവത്മാളില്‍ കര്‍ഷകനും മകനും ആത്മഹത്യചെയ്തു. കാശിറാം മുദല്‍കര്‍ (50), മകന്‍ അനില്‍ (20) എന്നിവരാണു കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ചത്. അനില്‍ വിഷാദരോഗത്തിനു ചികില്‍സയിലായിരുന്നു. മകന്റെ ചികില്‍സയ്ക്കായി കാശിറാം ഒരുലക്ഷം രൂപ കടമെടുത്തിരുന്നു. പലിശക്കാരില്‍ നിന്നു വേറെയും കടമെടുത്തിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്തെ വരള്‍ച്ചയിലും ഈയ്യിടെ പെയ്ത മഴയിലും കാശിറാമിന്റെ കൃഷി നശിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. കടബാധ്യതയാണു ജീവനൊടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day