|    Oct 22 Sun, 2017 7:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്രയില്‍ ബലാല്‍സംഗത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇനി പരോളില്ല

Published : 1st September 2016 | Posted By: SMR

jail

മുംബൈ: ബലാല്‍സംഗം, കൊലപാതകം, മയക്കുമരുന്ന് കള്ളക്കടത്ത്, കവര്‍ച്ച എന്നീ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് സ്ഥിരം പരോള്‍ അനുവദിക്കുകയില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് 1959 ലെ മഹാരാഷ്ട്ര ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പരോളിലിറങ്ങി തടവുകാര്‍ മുങ്ങുന്നതിനാലാണ് ഭേദഗതി വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
മുംബയിലെ അഭിഭാഷക പല്ലവി പുര്‍കായസ്തയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജാദ് മോഗുള്‍ നാസിക് സെന്‍ട്രല്‍ ജയിലില്‍ നിന്നു കഴിഞ്ഞവര്‍ഷം പരോളിലിറങ്ങി മുങ്ങിയിരുന്നു- ഇതുവരെ അയാളെ പിടികിട്ടിയിട്ടില്ല. ഭേദഗതി ചെയ്ത ചട്ടമനുസരിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്കും മറ്റു കോടതികളില്‍ കേസുകള്ളവര്‍ക്കും ജാമ്യം നിഷേധിക്കപ്പെട്ടവര്‍ക്കും പരോളിന് അര്‍ഹത ഉണ്ടായിരിക്കുകയില്ല. വൈദ്യപരിശോധനയില്‍ മാനസികാരോഗ്യം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാലും തടവുകാരന് പരോളനുവദിക്കുകയില്ലെന്നും ഭേദഗതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക