|    Jan 17 Tue, 2017 12:51 pm
FLASH NEWS

മഹാരാഷ്ട്രയില്‍ പാലം തകര്‍ന്ന് 20 പേരെ കാണാതായി

Published : 4th August 2016 | Posted By: SMR

മുംബൈ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുംബൈ-ഗോവ ദേശീയപാതയിലെ പഴയ പാലം തകര്‍ന്ന് രണ്ടുപേര്‍ മുങ്ങിമരിച്ചു. 20 പേരെ കാണാതായി. ഇവര്‍ സഞ്ചരിച്ച രണ്ടു ബസ്സുകള്‍ നദിയില്‍ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30നാണു സംഭവം. റെയ്ഗാഡ് ജില്ലയില്‍ സാവിത്രി നദിക്കു കുറുകെ ബ്രിട്ടിഷ് ഭരണകാലത്തു പണിത പാലമാണു തകര്‍ന്നത്.
സമാന്തരമായി രണ്ടു പാലങ്ങളാണ് ഇവിടെയുള്ളത്. രണ്ടു സര്‍ക്കാര്‍ ബസ്സുകളും മറ്റു നാലു വാഹനങ്ങളും നദിയില്‍ വീണു. ബസ്സുകളിലെ 18 യാത്രക്കാരെയും നാലു ജീവനക്കാരെയുമാണു കാണാതായത്. ഇവരില്‍ രണ്ടു പുരുഷന്‍മാരുടെ മൃതദേഹം കണ്ടെടുത്തു.
കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. തീരദേശ സേനയുടെ ചേതക് ഹെലികോപ്റ്ററും നാവികസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക